തുടർചികിത്സ: കൊല്ലം പുനലൂർ സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsകൊല്ലം പുനലൂർ ഇടമൺ സ്വദേശി സജീവ് ഖാൻ ഫർവാനിയ ആശുപത്രിയിൽ
കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം 15ന് രാത്രിയിൽ രക്തസമ്മർദം ഉയർന്ന് ഫർവാനിയ ആശുപത്രി എമർജൻസി ഐ.സി.യുവിൽ ചികിത്സയിലായിരുന്ന മലയാളി കെ.എൽ കുവൈത്തിെൻറ സഹായത്തോടെ തുടർചികിത്സക്കായി നാടണഞ്ഞു.
കൊല്ലം പുനലൂർ ഇടമൺ സ്വദേശി സജീവ് ഖാനാണ് നാട്ടിലെത്തിയത്. കെ.എൽ കുവൈത്ത് പ്രതിനിധിയും െഎ.സി.എഫ് സെക്രട്ടറിയുമായ സമീർ മുസ്ലിയാർ, സിറാജ് കടയ്ക്കൽ, ഷാനവാസ് ബഷീർ ഇടമൺ, ലത്തീഫ് ഇടമൺ, നിസാം കടയ്ക്കൽ, വിജയൻ ഇന്നാസ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി.
സമീർ മുസ്ലിയാരുടെ പിന്തുണയോടെ ഇന്ത്യൻ എംബസിയുടെ വേഗത്തിലുള്ള സഹായവും ലഭിച്ചു.
ഫർവാനിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും സജീവ്ഖാെൻറ കമ്പനിക്കും സഹായത്തിനായി കൂടെ പോയ നാട്ടുകാരനായ ലത്തീഫിനും കെ.എൽ കുവൈത്ത് നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

