ഫോക്ക് വനിത ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsഅബ്ബാസിയ: ഫ്രണ്ട്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വനിത ഫെസ്റ്റ് സംഘടിപ്പിച്ചു.
പൊതുസമൂഹത്തിനായി സംഘടിപ്പിക്കപ്പെട്ട വിവിധ കലാമത്സരങ്ങളിലും പാചക മത്സരങ്ങളിലും നിരവധിപേർ പങ്കെടുത്തു. ഡോ. റീനി കോര ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ എം.പി. ജിതേഷിെൻറ നേതൃത്വത്തിൽ വിവിധ യൂനിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചെയർപേഴ്സൻ ബിന്ദു രാധാകൃഷ്ണൻ വിശദീകരിച്ചു. വനിതാവേദി ജനറൽ കൺവീനർ അഡ്വ. രമ സുധീർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ലീന സാബു നന്ദിയും പറഞ്ഞു. മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ, ഫോക് വൈസ് പ്രസിഡൻറ് സേവ്യർ ആൻറണി, ജനറൽ സെക്രട്ടറി എം.എൻ. സലീം, രക്ഷാധികാരി എൻ. ജയശങ്കർ, വനിതാവേദി ട്രഷറർ ബിന്ദു രാജീവ് എന്നിവർ സംസാരിച്ചു. പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ്, വിവിധ് കേരള കുവൈത്ത് ചാപ്റ്റർ രാഷാധികാരി ഷൈനി ഫ്രാങ്ക് എന്നിവർ സംസാരിച്ചു.