ഫോക്ക് വനിതാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsഫോക്ക് വനിതാവേദി ആരോഗ്യ ബോധവത്കരണ ക്ലാസിൽ വിജേഷ് വേലായുധൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിത വേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്ലാസിൽ ഫോക്ക് വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ് അധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി യു.കെ. ഹരിപ്രസാദ്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
ഹൃദയസ്തംഭനം, ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ഇടപെടുന്നതിനുള്ള ‘ബേസിക് ലൈഫ് സപ്പോർട്ട്’ എന്ന വിഷയത്തിൽ ആരോഗ്യ പ്രവർത്തകനും ബി.എൽ.എസ് ഇൻസ്ട്രക്ടറുമായ വിജേഷ് വേലായുധൻ സംസാരിച്ചു. ഫോക്ക് വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു സ്വാഗതവും ട്രഷറർ ലീന സാബു നന്ദിയും പറഞ്ഞു.
കണ്ണൂർ പഴയങ്ങാടിയിൽ ചൂയിങ്ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ട കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ യുവാക്കളിലൊരാളും ഫോക്ക് സാൽമിയ യൂനിറ്റ് മെംബറുമായ ഇസ്മയിലെ ചടങ്ങിൽ ആദരിച്ചു. ഇസ്മായിലിനുള്ള ഫോക്കിന്റെ സ്നേഹാദരം ഫോക്ക് പ്രസിഡന്റ് ലിജീഷ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

