ഫോക്ക് വനിതവേദി ലഹരിവിരുദ്ധ സെമിനാർ
text_fieldsശ്രീജ വിനോദിന് ഫോക്കിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഫോക്ക് വനിതവേദി ‘ലഹരിയും യുവത്വവും’എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി ഉദ്ഘാടനം ചെയ്തു.
വനിതവേദി ചെയർപേഴ്സൻ സജിജ മഹേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. വിജയകുമാർ, ട്രഷറർ ടി.വി. സാബു, വൈസ് പ്രസിഡന്റുമാരായ ബാലകൃഷ്ണൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. ലഹരിയും യുവത്വവും എന്ന വിഷയത്തിൽ കുവൈത്ത് സെന്റർ ഫോർ മെന്റൽ ഹെൽത്ത് ക്ലിനിക്കൽ ഇൻസ്ട്രക്ടർ ശ്രീജ വിനോദ് ക്ലാസ് എടുത്തു.
ഷോർട് ഫിലിം ഡയറക്ടർ പ്രവീൺ കൃഷ്ണയുടെ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘുസിനിമയും പ്രദർശിപ്പിച്ചു. ശ്രീജ വിനോദിന് ഫോക്കിന്റെ ഉപഹാരം കൈമാറി. വനിതവേദി ജനറൽ കൺവീനർ കവിത പ്രണീഷ് സ്വാഗതവും ജോയന്റ് ട്രഷറർ ശില്പ വിപിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

