ഫോക്ക്- മലയാളം മിഷൻ മാതൃഭാഷ പ്രവേശനോത്സവം
text_fieldsമാതൃഭാഷ പ്രവേശനോത്സവത്തിൽ ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ - ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക്) മേഖല നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മാതൃഭാഷ പഠന ക്ലാസുകളുടെ ആരംഭം ‘അക്ഷരക്കൂട്ടം പ്രവേശനോത്സവം 2023’ എന്നപേരിൽ സംഘടിപ്പിച്ചു. മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. കലാ,സാംസ്കാരിക പ്രവർത്തകനായ അനിൽ ആറ്റുവ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സനൽ, ഫോക്ക് ജനറൽ സെക്രട്ടറി എൻ.കെ. വിജയകുമാർ , ട്രഷറർ ടി.വി. സാബു , വനിത വേദി ചെയർപേഴ്സൻ സജിജ മഹേഷ്, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ ആശംസകൾ നേർന്നു. ഫോക്ക് മാതൃഭാഷ സമിതി കോഓഡിനേറ്റർ വിനോജ് കുമാർ സ്വാഗതവും, മാതൃഭാഷ സമിതി പ്രവർത്തക ശ്രുതി സനത് നന്ദിയും പറഞ്ഞു.
ഫോക്ക് ബാലവേദി കുട്ടികളുടെ പരിപാടികൾ, അനിൽ ആറ്റുവയുടെ നേതൃത്വത്തിൽ കവിത പാരായണം, മലയാളം പ്രശ്നോത്തരി, ഫോക് അംഗം എൽദോ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം എന്നിവ നടന്നു.

