Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക് ഇ​ഫ്താ​ർ...

ഫോ​ക്ക് ഇ​ഫ്താ​ർ സം​ഗ​മ​വും കി​റ്റ് വി​ത​ര​ണ​വും

text_fields
bookmark_border
ഫോ​ക്ക് ഇ​ഫ്താ​ർ സം​ഗ​മ​വും കി​റ്റ് വി​ത​ര​ണ​വും
cancel
camera_alt

ഫോ​ക്ക് ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി മാ​ന​സ് രാ​ജ് പ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്നു. വ​ഫ്ര, മി​ന അ​ബ്ദു​ല്ല തു​ട​ങ്ങി​യ വി​ദൂ​ര മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. ഇ​ഫ്താ​ർ സം​ഗ​മം ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി മാ​ന​സ് രാ​ജ് പ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ദ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

പ്ര​സി​ഡ​ന്റ് പി.​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ സൂ​ര​ജ്, ര​ക്ഷാ​ധി​കാ​രി അ​നി​ൽ കേ​ളോ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ജി​തേ​ഷ് എം.​പി, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ഷം​ന വി​നോ​ജ്, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി അ​വ​ന്തി​ക മ​ഹേ​ഷ്, വി​വി​ധ സാ​മൂ​ഹി​ക, സാ​സ്കാ​രി​ക, ജി​ല്ല സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Folk Iftar gathering and kit distribution
Next Story