ഫോക് ഫർവാനിയ യൂനിറ്റ് കുടുംബസംഗമം
text_fieldsഫർവാനിയ യൂനിറ്റ് കുടുംബസംഗമം `സ്നേഹ സംഗമം' ഫോക് പ്രസിഡന്റ് ലിജീഷ് പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ഫർവാനിയ യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു . സ്നേഹസംഗമം എന്ന പേരിൽ ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന സംഗമം പ്രസിഡന്റ് പി.ലിജീഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ ജോബി ജോസ് അധ്യക്ഷത വഹിച്ചു. ഫോക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്, വൈസ് പ്രസിഡന്റ് എൽദോ ബാബു കുര്യാക്കോസ്, രക്ഷാധികാരി അനിൽ കേളോത്ത്, വനിത വേദി ചെയർപേഴ്സൺ ഷംനാ വിനോജ്, യൂനിറ്റ് ട്രഷറർ സുബിൻ ജഗദീഷ്, ഉപദേശ സമിതി അംഗം ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. എം.പി. ജിതേഷ് അവതാരകനായി. ചാരിറ്റി സബ് കമ്മിറ്റി അംഗം സി.എച്ച്. സന്തോഷ് സർക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. യൂനിറ്റ് സെക്രട്ടറി മഹമൂദ് പെരുമ്പ സ്വാഗതവും പ്രോഗ്രാം കൺവീനർ വൃന്ദ ജിതേഷ് നന്ദിയും പറഞ്ഞു.

