വർണാഭമായി ഫോക്ക് ഫഹാഹീൽ സോൺ ഓണാഘോഷം
text_fieldsഫോക്ക് ഫഹാഹീൽ സോൺ ഓണാഘോഷം പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫഹാഹീൽ സോൺ ഓണാഘോഷം ‘കണ്ണൂരോണം- 2025’ മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്നു. വൈaxസ് പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് പി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.സലിം മുഖ്യാതിഥിയായി.
ഫോക്ക് ഫഹാഹീൽ സോൺ ഓണാഘോഷ സദസ്സ്
ജനറൽ സെക്രട്ടറി ഹരിപ്രസാദ് , രക്ഷാധികാരി സമിതി അംഗങ്ങളായ പ്രവീൺ അടുത്തില, അനിൽ കേളോത്, വൈസ് പ്രസിഡന്റുമാരായ എൽദോ ബാബു, ദിലീപ്, വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ്, സോണൽ വനിതാവേദി കോഓഡിനേറ്റർ അമ്പിളി ബിജു, ബാലവേദി സെക്രട്ടറി ജോയൽ രാജേഷ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ഹംസ, സിദ്ധീഖ് വലിയകത്ത് എന്നിവർ ആശംസകൾ നേർന്നു. ഇവന്റ് കൺവീനർ രംജിത് സ്വാഗതവും പ്രോഗ്രാം കൺവീനർ ലിജേഷ് നന്ദിയും പറഞ്ഞു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്ത്, ഓണപ്പാട്ട്, വർണ മനോഹരമായ പൂക്കളം, ഓണസദ്യയും, ഫഹാഹീൽ സോണലിലെ കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച നാടകം, ഒപ്പന ഉൾപ്പടെയുള്ള വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

