ഫോക്ക് ബാലവേദി റിപ്പബ്ലിക് ദിനാഘോഷം
text_fieldsഫോക്ക് ബാലവേദി റിപ്പബ്ലിക് ദിനാഘോഷത്തിൽ കുട്ടികൾ അവതരിപ്പിച്ച പാർലമെന്റ്
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫോക്ക് ആക്ടിങ് പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. ബിജു, ട്രഷറർ ടി.വി. സാബു, വനിത വേദി ചെയർപേഴ്സൺ സജിജ മഹേഷ് എന്നിവർ സംസാരിച്ചു.
ബാലവേദി കോഓഡിനേറ്റർ വിനോദ്കുമാർ സ്വാഗതവും കൺവീനർ ജീവ സുരേഷ് നന്ദിയും രേഖപ്പെടുത്തി. ബാലവേദി കുട്ടികൾ അവതരിപ്പിച്ച പാർലമെന്റ് ഷോ, ക്വിസ്, വിവിധ കലാപരിപാടികൾ അരങ്ങേറി.

