Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്ക് ബാലവേദി...

ഫോക്ക് ബാലവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഫോക്ക് ബാലവേദി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ഫോ​ക്ക് ബാ​ല​വേ​ദി റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം പ്ര​സി​ഡ​ന്റ് എ​ൽ​ദോ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബാലവേദി ജോയന്റ് സെക്രട്ടറി ഗംഗ പ്രിയേഷ് അധ്യക്ഷതവഹിച്ചു. ഡോൺ ബോസ്കോ സ്കൂളിലെ ചരിത്ര അധ്യാപകൻ ആഷ്ബിൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഫോക്ക് ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി, ട്രഷറർ സൂരജ് കെ.വി, വൈസ് പ്രസിഡന്റുമാരായ പ്രണീഷ്, സുരേഷ് ബാബു, രാഹുൽ ഗൗതമൻ, വനിതവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, ജനറൽ കൺവീനർ അമ്പിളി ബിജു, ഉപദേശക സമിതി അംഗങ്ങളായ ഓമനക്കുട്ടൻ, വിജയേഷ് എന്നിവർ ആശംസകൾ നേർന്നു.

ബാലവേദി എക്സിക്യൂട്ടിവ് അംഗം ആവണി പേരോട്ട് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ഇഷാൻ ഗോവിന്ദ് നന്ദിയും പറഞ്ഞു. ബാലവേദി അംഗങ്ങളായ അവന്തിക സുമേഷ്, സെവിൻ സന്തോഷ്‌ എന്നിവർ അവതാരകർ ആയി. ബാലവേദി കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങളും ഫോക്ക്‌ ബാലവേദിയിലെ കുട്ടികൾ അവതരിച്ച കലാപരിപാടികളും, ഫോക്ക്‌ വനിതവേദി അംഗങ്ങൾ ചേർന്ന് ആലപിച്ച ദേശഭക്തി ഗാനവും റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മാറ്റുകൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRepublic day celebrationFolk Balavedi
News Summary - Folk Balavedi organized Republic Day celebration
Next Story