Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്ക് ബാലവേദി...

ഫോക്ക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഫോക്ക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷം
cancel
camera_alt

ഫോക്ക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഡോ.ഷേർലി ഡെന്നിസ്

സംസാരിക്കുന്നു

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദി നേതൃത്വത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മംഗാഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ക്വിസ് മത്സരം, ദേശഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.

ബാലവേദി കൺവീനർ അവന്തിക മഹേഷ് അധ്യക്ഷത വഹിച്ചു. ഫോക്ക് ആക്ടിംഗ് പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഡയറക്ടർ ഡോ. ഷേർലി ഡെന്നിസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജയിംസ് മോഹൻ ക്വിസ് മത്സരം നിയന്ത്രിച്ചു.

ഫോക്ക് ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി, ട്രഷറർ സൂരജ് കെ.വി, വനിതാവേദി ജനറൽ കൺവീനർ അമ്പിളി ബിജു എന്നിവർ ആശംസകൾ നേർന്നു. ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയൽ രാജേഷ് സ്വാഗതവും ജീവ സുരേഷ് നന്ദിയും പറഞ്ഞു. ഫോക്ക് ആർട്സ് സെക്രട്ടറി സുമേഷ് കുഞ്ഞിരാമൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നാഷ് വർഗീസ്, എൻ.വി.മനോജ് , എൻ.വി.രാജീവ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayIndependence Day CelebrationFolk Balavedi
News Summary - Folk Balavedi Independence Day Celebration
Next Story