ഫോക്ക് വാർഷികാഘോഷവും അവാർഡ് വിതരണവും വെള്ളിയാഴ്ച
text_fieldsഫോക്ക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ഇരുപതാം വാർഷികാഘോഷം വെള്ളിയാഴ്ച അഹ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
‘കണ്ണൂർ മഹോത്സവം -2025’ എന്ന പേരിൽ ഉച്ചക്ക് 2:30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം സാംസ്കാരിക സമ്മേളനം,കലാപരിപാടികൾ, സംഗീത നിശ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പതിനെട്ടാമത് ‘ഗോൾഡൻ ഫോക്ക് അവാർഡ്’ ദൃശ്യ മാധ്യമരംഗത്തെ സേവനങ്ങൾക്ക് മാതൃഭൂമി ന്യൂസ് സീനിയർ എഡിറ്റർ മാതു സജിക്ക് ചടങ്ങിൽ കൈമാറും.
പ്രശസ്ത ശിൽപി കെ.കെ.ആർ വെങ്ങര രൂപകൽപന ചെയ്ത വെങ്കല ശിൽപവും, പ്രശസ്തിപത്രവും, 25000 രൂപയും അടങ്ങുന്നതാണ് അവാർഡ്. ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക വിദ്യാഭ്യാസ സഹായ പദ്ധതി നടപ്പിലാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്ലസ്ടു/തത്തുല്യ കോഴ്സ് കഴിഞ്ഞ ഉയർന്ന പഠനത്തിനായി സാമ്പത്തികപിന്തുണ ആവശ്യമുള്ള വിദ്യാർഥികൾക്ക് ഇതുവഴി സ്കോളർഷിപ് നൽകും. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ ഫോക്ക് പ്രസിഡന്റ് പി.ലീജീഷ്, ജനറൽ സെക്രട്ടറി യു.കെ. ഹരിപ്രസാദ് , പ്രോഗ്രാം ജനറൽ കൺവീനർ സുജേഷ് പി.എം, ട്രഷറർ സൂരജ് കെ.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, അവാർഡ് കമ്മിറ്റി കൺവീനർ സുരേഷ് ബാബു എം.സി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

