ചിത്രരചന പ്രദർശനവുമായി ഫോക് കുവൈത്ത്
text_fieldsഫോക് സംഘടിപ്പിച്ച കുവൈത്ത് ദേശീയ-വിമോചനദിനാഘോഷത്തിൽ കുട്ടികൾ
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്)കുവൈത്ത് ദേശീയ-വിമോചനദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുവൈത്ത് ദേശീയ പതാകകളും വസ്ത്രങ്ങളുമണിഞ്ഞ് കുട്ടികൾ പരിപാടിയുടെ ഭാഗമായി.
ബാലവേദി അംഗങ്ങൾക്കും ഫോക് മാതൃഭാഷ പഠിതാക്കൾക്കും ‘ഐ ലവ് കുവൈത്ത്’ എന്ന പേരിൽ നടത്തിയ ചിത്രരചന പ്രദർശനവും ആഘോഷവും ശ്രദ്ധേയമായി. മംഗഫ് ഹാളിൽ നടന്ന ആഘോഷത്തിന് ഫോക് ഭാരവാഹികളും വനിതവേദി പ്രവർത്തകരും മാതൃഭാഷ പ്രവർത്തകരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

