Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷമായി ഫോക്ക് ഫഹാഹീൽ സോണൽ കുടുംബസംഗമം

text_fields
bookmark_border
ആഘോഷമായി ഫോക്ക് ഫഹാഹീൽ സോണൽ കുടുംബസംഗമം
cancel

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫഹാഹീൽ സോണൽ കുടുംബസംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘മൂവന്തി വൈബ്സ്-2K26' എന്ന പേരിൽ മംഗഫിലെ അൽ നജാത്ത് സ്കൂളിൽ നടന്ന ആഘോഷം ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വനിതാവേദി കോർഡിനേറ്റർ ദീന ജിതിൻ സ്വാഗതം പറഞ്ഞു.

ജനറൽ സെക്രട്ടറി എം.വി.ശ്രീഷിൻ, ട്രഷറർ കെ.വി.സൂരജ്, വൈസ് പ്രസിഡന്റുമാരായ കെ.പി.പ്രനീഷ്, രാഹുൽ ഗൗതമൻ, വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, ബാലവേദി സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സി.ബി.വിനീഷ് നന്ദി രേഖപ്പെടുത്തി.

ഫഹാഹീൽ സോണലിലെ 50-ലധികം ഫോക്ക് കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ രാജീവ് ദേവനന്ദനം സംവിധാനം ചെയ്ത 'പ്രയാണം' എന്ന സിനിമാറ്റിക് ഡ്രാമ പരിപാടിയുടെ പ്രധാന ആകർഷണമായി. മറ്റു വിവിധ കലാപരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി. കലാസദൻ കുവൈത്ത് അവതരിപ്പിച്ച നാടൻപാട്ടും കൈയടി നേടി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തവും കലാപരിപാടികളുടെ വൈവിധ്യവും ആഘോഷത്തെ ശ്രദ്ധേയമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FOKE Fahaheel Zonal Family Meet Celebrated in Grand Manner
Next Story