ഫോക്ക് പതിനേഴാം വാർഷികാഘോഷം
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 17ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2022' മഹബുല്ല ഇന്നോവ ഇന്റർനാഷനൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഫോക്ക് അംഗങ്ങൾക്കായി നടത്തിയ ആർട്സ് ഫെസ്റ്റിന്റെ മൂന്നാംഘട്ട മത്സരങ്ങളോടെ പരിപാടികൾക്ക് തുടക്കംകുറിച്ചു. ആർട്സ് ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാനവിതരണം നടന്നു. സാംസ്കാരിക സംഗമത്തിൽ പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമാൽസിങ് റാത്തോഡ് ഉദ്ഘാടനം ചെയ്തു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, ഫ്രണ്ടി മൊബൈൽ പ്രോഡക്ട് മാനേജർ മോന അൽ മുതൈരി, സിറ്റി ലിങ്ക് ഷട്ടിൽ ഓൺ ഡിമാൻഡ് മാനേജർ നിതേഷ് പട്ടേൽ, ഗോ ഫസ്റ്റ് സെയിൽസ് മാനേജർ മുഷ്താഖ് അലി, ആരാധന ഗൾഫ് ജ്വല്ലറി സെന്റർ മാനേജിങ് ഡയറക്ടർ ജി.വി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജീഷ് സ്വാഗതവും കണ്ണൂർ മഹോത്സവം ജനറൽ കൺവീനർ മഹേഷ് കുമാർ നന്ദിയും പറഞ്ഞു. ചലച്ചിത്ര പിന്നണിഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ശിഹാബ് ഷാൻ, ഷബാന എന്നിവർ നയിച്ച ഗാനമേളയും മെന്റലിസ്റ്റ് നിപിൻ നിരാവത്ത് അവതരിപ്പിച്ച മെന്റലിസം ഷോയും അരങ്ങേറി.
ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ രചന, സാഹിത്യമേഖലയിലുള്ളവർക്ക് ഏർപ്പെടുത്തിയ ഗുരുസാഗര പുരസ്കാരം ധർമരാജ് മടപ്പള്ളിക്ക് കൈമാറി. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

