ഫോക്ക് മംഗഫ് സെൻട്രൽ യൂനിറ്റ് ചെസ്-റുബിക്സ് ക്യൂബ് മത്സരം
text_fieldsഫോക്ക് മംഗഫ് സെൻട്രൽ യൂനിറ്റ് ചെസ് - റുബിക്സ് ക്യൂബ് മത്സര വിജയികളും സംഘാടകരും
കുൈവത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗഫ് സെൻട്രൽ യൂനിറ്റ് ഫോക്ക് അംഗങ്ങൾക്കായി ചെസ് - റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു.
ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷനൽ ആർബിറ്റർ ഖലഫ് അൽ അജ്മീ മുഖ്യാതിഥിയായി പങ്കെടുത്തു. ഫോക്ക് മംഗഫ് സെൻട്രൽ യൂനിറ്റ് കൺവീനർ സജിൽ നരൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു ആന്റണി ആശംസകൾ അറിയിച്ചു.
സോണൽ എക്സിക്യൂട്ടിവ് അംഗം ഉണ്ണികൃഷ്ണൻ മണ്ടൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജോ അഗസ്റ്റി നന്ദിയും പറഞ്ഞു.
ചെസ് മത്സരത്തിൽ ഏബൽ ജോസഫ് ഒന്നാം സ്ഥാനവും, ഏദൽ ജോസഫ് രണ്ടാം സ്ഥാനവും, ജിതേഷ് പുല്ലമ്പൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റുബിക്സ് ക്യൂബ് ജൂനിയർ വിഭാഗത്തിൽ ശിവാംഗ് സജീവ് കുമാർ,സോഹ റസൽ, സിയ വിവേക് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ദേവദത്ത് ദീപക്, ഇഷാൻ ഷൈൻ, റോഹ റസൽ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് സമ്മാനങ്ങളും മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.മത്സരങ്ങൾ നിയന്ത്രിച്ച ആർബിറ്ററും മുൻ ഇന്റർനാഷനൽ ചെസ് പ്ലയറുമായ വല്ലിയമ്മായി ശരവണൻ, മുഖ്യാതിഥി ഖലഫ് അൽ അജ്മി എന്നിവർക്ക് ചടങ്ങിൽ മൊമെന്റോ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

