Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക്‌ ഫു​ട്ബാ​ൾ:...

ഫോ​ക്ക്‌ ഫു​ട്ബാ​ൾ: ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​നി​റ്റ് ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
FOK football , farwaniya unit north unit team champions
cancel
camera_alt

ഫോ​ക്ക്‌ ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​നി​റ്റ് ടീം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​ഫോ​ക്ക്) മെം​ബ​ർ​മാ​ർ​ക്കാ​യി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​നി​റ്റ് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ സാ​ൽ​മി​യ ഈ​സ്റ്റ്‌ യൂ​നി​റ്റി​നെ ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് നേ​ട്ടം. സാ​ൽ​മി​യ ഈ​സ്റ്റ് ര​ണ്ടാം സ്ഥാ​ന​വും മം​ഗ​ഫ് സെ​ൻ​ട്ര​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പ്ര​വീ​ൺ, ഫോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ വ​നി​താ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സാ​ൽ​മി​യ ഈ​സ്റ്റ്‌ യൂ​നി​റ്റ് താ​രം ജു​നൈ​ദ് ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മം​ഗ​ഫ് സെ​ൻ​ട്ര​ൽ യൂ​നി​റ്റി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ടോ​പ് ഗോ​ൾ സ്കോ​റ​ർ ആ​യി. ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​നി​റ്റി​ലെ അ​ബ്ദു​ൽ ല​ത്തീ​ഫ് മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും മം​ഗ​ഫ് സെ​ൻ​ട്ര​ൽ യൂ​നി​റ്റി​ലെ ആ​രി​ഫ് മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫോ​ക്കി​ന്‍റെ മൂ​ന്നു സോ​ണ​ലു​ക​ളി​ൽ നി​ന്നാ​യി 15ഓ​ളം യൂ​നി​റ്റു​ക​ളി​ലെ 180ല​ധി​കം പേ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി. വി​വി​ധ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ളു​ടെ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKuwait News
News Summary - FOK football
Next Story