ഫോക് എക്സിക്യൂട്ടിവ് മീറ്റ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) എക്സിക്യൂട്ടിവ് മീറ്റ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു.
17 യൂനിറ്റുകളിൽ നിന്നുള്ള എക്സിക്യൂട്ടിവ് അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വനിതാ വേദി എക്സിക്യൂട്ടിവ് അംഗങ്ങൾ, ബാലവേദി എക്സിക്യൂട്ടിവ് അംഗങ്ങൾ, ഉപദേശക സമിതി, രക്ഷാധികാരി അംഗങ്ങൾ എന്നിങ്ങനെ മൂന്നു സോണലുകളിൽ നിന്നായി 250ഓളം പേർ പങ്കെടുത്തു. കമ്മിറ്റി അംഗങ്ങൾക്ക് പരിചയപ്പെടുന്നതിനും ചർച്ചകൾക്കും എക്സിക്യൂട്ടിവ് മീറ്റ് വഴിയൊരുക്കി.
പ്രസിഡന്റ് ലിജീഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രവീൺ ആശംസ നേർന്നു. പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ റാഫിൾ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും ജോയിന്റ് ട്രഷറർ സൂരജ് നന്ദിയും പറഞ്ഞു.

