Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈകുന്നേരം മൂടൽമഞ്ഞ്;...

വൈകുന്നേരം മൂടൽമഞ്ഞ്; ഇന്നും നാളെയും മഴ, ഇടിമിന്നൽ

text_fields
bookmark_border
വൈകുന്നേരം മൂടൽമഞ്ഞ്; ഇന്നും നാളെയും മഴ,   ഇടിമിന്നൽ
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും മഴ. വ്യാഴാഴ്ച വൈകുന്നേരത്തോടെ ചിലയിടങ്ങളിൽ നേരിയ മഴ എത്തി. വ്യാഴാഴ്ചത്തെ പകൽ ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു. രാത്രിയിൽ തണുപ്പ് കുറയുകയും നേരിയ തോതിൽ മഴ പെയ്യുകയും ചെയ്തു.

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ഇടക്കിടെ മിതമായതോ ഇടിമിന്നലോടുകൂടിയതോ ആയ മഴക്ക് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

വെള്ളിയാഴ്ച ആകാശം മേഘാവൃതമായിരിക്കും. വൈകീട്ടും രാത്രിയിലും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത കൂടുതലാണ്. ചില പ്രദേശങ്ങളിൽ വൈകുന്നേരം മൂടൽമഞ്ഞ് രൂപപ്പെടാം.

ശനിയാഴ്ചയും സമാനമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നു. പകൽ സമയത്തെ ചൂടുള്ള കാലാവസ്ഥയും ഇടിമിന്നലുള്ള മഴയും ഉണ്ടാകാം. ശനിയാഴ്ച രാത്രി കൂടുതൽ തണുപ്പായിരിക്കും. മൂടൽമഞ്ഞും ഉണ്ടാകും. മൂടൽമഞ്ഞും മഴയും ദൃശ്യപരത കുറയാൻ കാരണമാകാം. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fog in the evening; rain and thundershowers today and tomorrow
Next Story