Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ട​ൽ​മ​ഞ്ഞ്​: ...

മൂ​ട​ൽ​മ​ഞ്ഞ്​: വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ൾ ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
മൂ​ട​ൽ​മ​ഞ്ഞ്​:  വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ൾ ത​ട​സ്സ​പ്പെ​ട്ടു
cancel

കു​വൈ​ത്ത്​ സി​റ്റി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് കാ​ര​ണം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ്സ​പ്പെ​ട്ടു. കാ​ഴ്​​ച പ​രി​ധി കു​റ​ഞ്ഞ​തി​നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ നി​ര​വ​ധി വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും കു​വൈ​ത്തി​ലേ​ക്കു​ള്ള ഏ​താ​നും വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യും ചെ​യ്ത​താ​യി വ്യോ​മ​യാ​ന വ​കു​പ്പ്​ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് വി​മാ​ന​ങ്ങ​ളു​ടെ പോ​ക്കു​വ​ര​വി​നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ മൂ​ട​ൽ​മ​ഞ്ഞ് ശ​ക്തി​പ്രാ​പി​ച്ച​ത്.

റ​ൺ​വേ ദൃ​ശ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ മ​ഞ്ഞ് ക​ടു​ത്ത​തോ​ടെ കു​വൈ​ത്തി​ലി​റ​ങ്ങേ​ണ്ടി​യി​രു​ന്ന ഏ​താ​നും വി​മാ​ന​ങ്ങ​ൾ അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു. വ്യാ​ഴാ​ഴ്‌​ച ഉ​ച്ച തി​രി​ഞ്ഞാ​ണ് വ്യോ​മ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11ന്​ ​കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സി​​ന്‍റെ കെ.​യു 351 വി​മാ​നം യാ​ത്ര​ക്കാ​ർ ക​യ​റി​യ ശേ​ഷം അ​വ​സാ​ന നി​മി​ഷം യാ​ത്ര റ​ദ്ദാ​ക്കി​യ​ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ക്കി. കു​വൈ​ത്ത് വ​ഴി കൊ​ച്ചി​യി​ലേ​ക്ക്​ പോ​കേ​ണ്ടി​യി​രു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ര​ട​ക്കം 200ഓ​ളം പേ​ർ 18 മ​ണി​ക്കൂ​റോ​ള​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ച്ചു​കൂ​ട്ടി​യ​ത്.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​ണു യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് 5.20നു​ള്ള വി​മാ​ന​ത്തി​ൽ ഇ​വ​ർ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് നേ​ര​ത്തെ കു​വൈ​ത്ത് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogAir traffic jams
News Summary - fog: Air traffic jams last for hours
Next Story