ഫോക്കസ് വിന്റർ പിക്നിക് പോസ്റ്റർ പ്രകാശനം
text_fieldsഫോക്കസ് വിന്റർ പിക്നിക്ക് പോസ്റ്റർ പ്രകാശനം ബാബുജി ബത്തേരി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്, കുവൈത്ത്) വിന്റർ പിക്നിക് പോസ്റ്റർ പ്രകാശനം ചെയ്തു.
പ്രോഗ്രാം കൺവീനർ കെ. രതീശനു നൽകി പോസ്റ്റർ ബാബുജി ബത്തേരി പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് സലിംരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ. ട്രഷറർ ജേക്കബ് ജോൺ, കാഡ് കൺവീനർ രതീഷ് കുമാർ, എക്സ് ഒഫീഷ്യ പ്രശോബ് ഫിലിപ്പ്, യൂനിറ്റ് കൺവീനർ എബ്രഹാം ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
ഈമാസം 16, 17 തീയതികളിൽ കബദ് റിസോർട്ടിലാണ് പിക്നിക്.

