ഫോക്കസ് വിൻറർ ഫെസ്റ്റ്: പോസ്റ്റർ പ്രകാശനം
text_fieldsഫോക്കസ് വിൻറർ ഫെസ്റ്റ് പോസ്റ്റർ പ്രകാശനം യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ
അഡ്വ. ജോൺ തോമസ് പ്രോഗ്രാം ജനറൽ കൺവീനർ കെ. രതീശന് നൽകി നിർവഹിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈത്തിലെ എൻജിനിയറിങ് ഡിസൈൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്ത് 16ാമത് വാർഷിക ആഘോഷം നവംബർ 25, 26, 27 തീയതികളിൽ നടക്കും. 'ഫോക്കസ് വിൻറർ ഫെസ്റ്റ്' എന്ന പേരിൽ കബദിലെ ഫാം ഹൗസിലാണ് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നത്.
പോസ്റ്റർ പ്രകാശനം യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ കെ. രതീശന് നൽകി നിർവഹിച്ചു. പ്രസിഡൻറ് രതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പ്രശോബ് ഫിലിപ്, ട്രഷറർ തമ്പി ലൂക്കോസ്, ജോയൻറ് സെക്രട്ടറി സന്തോഷ് തോമസ്, ഉപദേശക സമതി അംഗം സലിം രാജ്, ഫെസ്റ്റ് സബ് കൺവീനർമാരായ ഷാജു എം. ജോസ്, ഷിബു സാമുവൽ, ഡാനിയേൽ തോമസ് എന്നിവർ സംബന്ധിച്ചു.

