ഫോക്കസ് കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsഫോക്കസ് കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്ത് ഓപൺ ബാഡ്മിന്റൺ സീസൺ 2 ടൂർണമെന്റിന് ആവേശകരമായ സമാപനം. അഹ് മദി ഐ സ്മാശ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ വിവിധ കാറ്റഗറികളിലായി 130 ലധികം ടീമുകൾ പങ്കെടുത്തു. അൽ മുല്ലാ സെയിൽസ് മാനേജർ ഫിലിപ്പ് ജോൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജോയന്റ് കൺവീനർ സൈമൺ ബേബി സ്വാഗതവും ട്രഷറർ ഷാജു നന്ദിയും പറഞ്ഞു.
സംജിത്-അമൽ, ഷജീർ-പ്രസാദ്, രവി-ശിവകുമാർ, റിജു- മാത്യു , മുഹമ്മദ് ഷാഹിദ്-ഷാഹിർ, മുബീൻ-ജിബിൻ ജോർജ്, ഡോൺ-മാന്വൽ ജസ്റ്റിൻ, ശ്രീനിവാസ് -ഷേർവിൻ, സൈജു-ശരത്, ഡിഫിൽ-നിധിൻ, ഷമീന-സനൂപ്, ജേക്കബ്-ബിജോയ് എന്നീ കൂട്ടുകെട്ടുകൾ വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് അൽമുല്ല കസ്റ്റമർ റിലേഷൻ മാനേജർ പരേഷ് പാട്ടിദാർ, ജനറൽ കൺവീനർ രതീഷ് കുമാർ, പ്രസിഡന്റ് ഷഹീദ് ലബ്ബ, ജേക്കബ്, സൈമൺ ബേബി, തമ്പി ലൂക്കോസ്, സാജു, ഷിബു എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

