ഫോക്കസ് കുവൈത്ത് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് 2023; പോസ്റ്റർ പ്രകാശനം
text_fieldsഫോക്കസ് കുവൈത്ത് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് 2023 ന്റെ പോസ്റ്റർ പ്രസിഡന്റ് ജിജി
മാത്യു അൽ മുല്ലാ എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസിഫ അബ്ബാസിക്ക് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്ത് (ഫോറം ഓഫ് കാഡ് യൂസേഴ്സ് ) 2023 ഒക്ടോബർ ആറിന് ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമി അഹ്മദിയിൽ വെച്ചു നടത്തുന്ന ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജിജി മാത്യു അൽ മുല്ലാ എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസിഫ അബ്ബാസി ക്ക് നൽകിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
കുവൈത്തിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ്ബുകളെ ഉൾക്കൊള്ളിച്ചാണ് ടൂർണമെന്റ്. ട്രഷറർ ജേക്കബ് ജോൺ, ഫോക്കസ് ഫെസ്റ്റ് 2023 ന്റെ ജനറൽ കൺവീനർ രതീഷ് കുമാർ, അൽ മുല്ലാ എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്റർ മീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർ ഫോക്കസ് എന്നീ കാറ്റഗറിയിൽ ആണ് മത്സരം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

