ഫോക്കസ് കുവൈത്ത് ഭാരവാഹികൾ
text_fieldsജിജി മാത്യു (പ്രസി), ഷഹീദ് ലബ്ബ (ജന. സെക്ര), ജേക്കബ് ജോൺ (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്തിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്തിന്റെ പുതിയ സാരഥികളായി ജിജി മാത്യു (പ്രസി), ഷഹീദ് ലബ്ബ (ജന. സെക്ര), ജേക്കബ് ജോൺ (ട്രഷ), സാജൻ ഫിലിപ്പ് (വൈ. പ്രസി), മനോജ് കലാഭവൻ (ജോ. സെക്ര), സജിമോൻ (ജോ. ട്രഷ), സലിം രാജ്, സി.ഒ. കോശി, റെജി കുമാർ (ഉപദേശക സമിതി അംഗങ്ങൾ), സിസിത ഗിരീഷ്, അപർണ ഉണ്ണികൃഷ്ണൻ (വനിത എക്സിക്യൂട്ടിവ് അംഗങ്ങൾ), റോയ് എബ്രഹാം, രാജീവ് സി.ആർ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. 16 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും 48 അംഗ പ്രവർത്തക സമിതിയെയും പതിനേഴാമത് വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.

