ഫോക്കസ് കുവൈത്ത് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഫോക്കസ് കുവൈത്ത് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ അബ്ബാസിയ എഫ്.സി ടീം
കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്ത് ഫുട്ബാൾ ടൂർണമെന്റ് ജലീബ് പാകിസ്താനി സ്കൂളിൽ നടത്തി. ഫോക്കസ് യൂനിറ്റുകളിൽനിന്ന് എട്ട് ടീമുകൾ പങ്കെടുത്തു. വൈകീട്ട് മൂന്നിന് ആരംഭിച്ച മത്സരങ്ങൾ രാത്രി എട്ടോടെ അവസാനിച്ചു. ഫോക്കസ് ഫുട്ബാൾ കോഓഡിനേറ്റർ സിറാജുദ്ദീനും ഷാൻ തോമസും നേതൃത്വം നൽകി.
വാശിയേറിയ ഫൈനലിൽ അബ്ബാസിയ എഫ്.സി ഫൊനിക്സ് ടീമിനെ പരാജയപ്പെടുത്തി അബ്ബാസിയ എഫ്.സി സീസൺ ഒന്ന് ജേതാക്കളായി.
റോയൽ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് അബ്ബാസിയ ഫൈനലിലെത്തിയത്. ടീം കൊമ്പൻസിനെ കീഴടക്കിയാണ് ഫൊനിക്സ് ഫൈനലിലേക്ക് മുന്നേറിയത്. ജേതാക്കൾക്ക് ഫോക്കസ് പ്രസിഡന്റ് ഷഹീദ് ലബ്ബ, ജേക്കബ് ജോൺ, ഷാജു എം. ജോസ്, എബ്രഹാം ജോർജ്, രതീഷ് കുമാർ എന്നിവർ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.
നെതാൻ മോനച്ചൻ മികച്ച കളിക്കാരനായും മോനച്ചൻ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ലിജോ എം. ജോയ് സ്പെഷൽ പ്ലയറായി തിരഞ്ഞെടുക്കപ്പെട്ടു. ഷൈൻ കളി നിയന്ത്രിച്ചു.

