പ്രസന്നകുമാറിന് ഫോക്കസ് കുവൈത്ത് യാത്രയയപ്പ് നൽകി
text_fields24 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പ്രസന്നകുമാറിന് ഫോക്കസ് കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: 24 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈത്ത് സിറ്റി യൂനിറ്റ് മുൻ കൺവീനറും എക്സിക്യൂട്ടിവ് അംഗവുമായിരുന്ന പ്രസന്നകുമാറിന് സംഘടന യാത്രയയപ്പ് നൽകി. ആലപ്പുഴ ചുനക്കര സ്വദേശിയും അസോസിയേറ്റഡ് എൻജിനീയറിങ് കമ്പനി (ദാർ അൽ ടീപ്) സീനിയർ ഡ്രാഫ്‌റ്റ്സ്മാനുമാണ് പ്രസന്നകുമാർ.
പ്രസിഡൻറ് സലിംരാജിെൻറ അധ്യക്ഷതയിൽ കൂടിയ സൂം യോഗത്തിൽ വൈസ് പ്രസിഡൻറ് തമ്പി ലൂക്കോസ് സ്വാഗതം പറഞ്ഞു. പ്രശോഭ് ഫിലിപ്പ്, ഷാജു ജോസ്, രതീഷ് കുമാർ, മുഹമ്മദ് ഇക്ബാൽ, കെ.ഡി. ജോഷി, യൂനിറ്റ് കൺവീനർ ശ്രീജിത്ത്, എം.ടി. ജോസഫ്, കെ. രതീശൻ എന്നിവർ സംസാരിച്ചു. പ്രസന്നകുമാർ മറുപടി പ്രസംഗം നടത്തി. തമ്പി ലൂക്കോസ് ഉപഹാരം കൈമാറി.

