ഫോക്കസ് കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsഫോക്കസ് കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: ഫോക്കസ് കുവൈത്ത് (ഫോറം ഓഫ് കാഡ് യൂസേഴ്സ്-കുവൈത്ത്) ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല സമാപനം. അഹ്മദി ഇസ്മാഷ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ 114 ടീം പങ്കെടുത്തിരുന്നു. ഇന്റർ മീഡിയറ്റ്, ലോവർ മീഡിയറ്റ്, ഫോക്കസ് ബിഗിനേഴ്സ്, ഫോക്കസ് ഇൻട്രോ എന്നീ ഗ്രൂപ്പുകളിലായിരുന്നു മത്സരം.
ഇന്റർ മീഡിയറ്റ് വിഭാഗത്തിൽ വിനോദ്-സിറാജ് കൂട്ടുകെട്ട് വിജയികളായി. ജ്യോതിരാജ്-ശിവ ടീം രണ്ടാമതെത്തി. ലോവർ ഇന്റർ മീഡിയറ്റ് വിഭാഗത്തിൽ വിൽഫ്രഡ്-അർജുൻ ടീം ഒന്നാം സ്ഥാനവും പ്രദീപ്-മാത്യു ടീം രണ്ടാം സ്ഥാനവും നേടി.
ഫോക്കസ് ബിഗിനേഴ്സിൽ ശരത് അരവിന്ദ്-നിതിൻ ടീം ഒന്നാം സ്ഥാനവും ജേക്കബ്-രൂപേഷ് ടീം രണ്ടാം സ്ഥാനവും നേടി. ഫോക്കസ് ഇൻട്രോ വിഭാഗത്തിൽ ആന്റണി-റിനീഷ് ടീം വിജയികളായി. ബിനു-സാജൻ ടീം രണ്ടാമതെത്തി. അൽ മുല്ലാ എക്സ്ചേഞ്ച് മാനേജർ ഫിലിപ്പ് കോശി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് അൽ മുല്ലാ മാർക്കറ്റിങ് മാനേജർ കരീം, ഫോക്കസ് ട്രഷറർ ജേക്കബ് ജോൺ, ജോയന്റ് ട്രഷറർ സജിമോൻ, ഫോക്കസ് പ്രസിഡന്റ് ജിജി മാത്യു, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, മനോജ് കലാഭവൻ, സാജൻ ഫിലിപ്പ് എന്നിവർ ട്രോഫി വിതരണം ചെയ്തു. അമ്പയർമാരായ വിനു വിൽസൺ, വിഷ്ണു ചന്ദ്രൻ നായർ, അനിൽകുമാർ, മുഹമ്മദ് ഷഹീദ്, ബിനു സെബാസ്റ്റ്യൻ, ലിബു വർഗീസ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ട്രഷറർ ജേക്കബ് ജോൺ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

