Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ്‌...

ഫോ​ക്ക​സ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റീ​ജ​ന​ൽ മീ​റ്റു​ക​ൾ തു​ട​ങ്ങി

text_fields
bookmark_border
ഫോ​ക്ക​സ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റീ​ജ​ന​ൽ മീ​റ്റു​ക​ൾ തു​ട​ങ്ങി
cancel
camera_alt

ഒാ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ഫോ​ക്ക​സ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റീ​ജ​ന​ൽ മീ​റ്റ് 

കു​വൈ​ത്ത് സി​റ്റി: 'ടു​ഗെ​ത​ർ, ബി​യോ​ണ്ട് ബൗ​ണ്ട​റീ​സ്' പ്ര​മേ​യ​ത്തി​ൽ ഫോ​ക്ക​സ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റീ​ജ​ന​ൽ മീ​റ്റു​ക​ൾ ന​ട​ത്തി. ഖ​ത്ത​ർ, കു​വൈ​ത്ത്, യു.​എ.​ഇ, ഒ​മാ​ൻ, ഇ​ന്ത്യ എ​ന്നീ റീ​ജ​നു​ക​ളി​ലെ മീ​റ്റു​ക​ൾ വെ​ള്ളി​യാ​ഴ്ച​യും സൗ​ദി റീ​ജ​ന​ൽ മീ​റ്റ് തി​ങ്ക​ളാ​ഴ്ച​യും ന​ട​ന്നു. കു​വൈ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മു​ജീ​ബ് റ​ഹ്​​മാ​ൻ കി​നാ​ലൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മ​നു​ഷ്യ​ത്വം ആ​യി​രി​ക്ക​ണം ആ​ധു​നി​ക​യു​വ​ത​യു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​മെ​ന്നും ന​ന്മ​യി​ൽ സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ യു​വാ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​കു​ന്ന സ​ങ്കു​ചി​ത​ത്വ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ വേ​ദി​യാ​വ​ണം ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പെ​ട്ടു. മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി ഉ​ൾ​ക്കൊ​ള്ളു​ക എ​ന്ന മ​നോ​ഭാ​വ​മാ​ണ് നാം ​വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ കു​വൈ​ത്ത് റീ​ജ​ന​ൽ സി.​ഇ.​ഒ ഫി​റോ​സ്‌ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഫോ​ക്ക​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി സി.​ഒ.​ഒ​യും ഗ്ലോ​ബ​ൽ മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ ക​ൺ​വീ​ന​റു​മാ​യ ഷ​ബീ​ർ വെ​ള്ളാ​ട​ത്ത് ഫോ​ക്ക​സ് ഗ്ലോ​ബ​ൽ വി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

കു​വൈ​ത്ത് റീ​ജ​ന​ൽ സി.​ഒ.​ഒ അ​ബ്​​ദു​റ​ഹ​മാ​ൻ സ്വാ​ഗ​ത​വും അ​ഡ്മി​ൻ കോ​ഒാ​ഡി​നേ​റ്റ​ർ അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു. 2005ൽ ​ഖ​ത്ത​റി​ൽ രൂ​പ​വ​ത്​​കൃ​ത​മാ​യ യു​വ​ജ​ന​സം​ഘ​മാ​ണ് ഫോ​ക്ക​സ്‌. 15 വ​ർ​ഷ​ത്തി​നി​ടെ ജി.​സി.​സി​യി​ലും ഇ​ന്ത്യ​യി​ലു​മ​ട​ക്കം വി​വി​ധ റീ​ജ​നു​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus International Regional meetings
News Summary - Focus International Regional meetings
Next Story