ഫോക്കസ് ഇന്റർനാഷനൽ റീജ്യൺ നേതൃ ശിൽപശാല
text_fieldsഫോക്കസ് ഇന്റർനാഷണൽ റീജിയൺ നേതൃത്വ ശില്പശാലയിൽ ഷമീം അലി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് റീജിയൺ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു. ഫോക്കസ് ഇന്റർനാഷണൽ സി.ഇ.ഒ ഫിറോസ് മരക്കാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഫോക്കസ് സി.ഒ.ഒ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ആർട്സ് സെക്രട്ടറി ഷമീം അലി ഭാവി പരിപാടികളും കലാ-സാംസ്കാരിക പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. സംഘടനയുടെ ഭാവി പ്രവർത്തന പദ്ധതികളുടെ ചർച്ച, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് നേതൃത്വ പരിശീലനവും മാർഗനിർദേശവും നൽകൽ എന്നിവയായിരുന്നു ലക്ഷ്യം.
നേതൃത്വ ഗുണങ്ങൾ, ടീം കോർഡിനേഷൻ, സമയബന്ധിതമായ പ്രവർത്തന നിർവഹണം, സംഘടനാ വളർച്ചയിലെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനും നടന്നു. ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികൾ, വിവിധ പോർട്ട്ഫോളിയോ ചുമതലയുള്ള അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

