Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു

text_fields
bookmark_border
ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
cancel
camera_alt

ഫോക്കസ് ഇന്റർനാഷണൽ ഭാരവാഹികളായ അമീർ ഷാജി (സി.ഒ.ഒ), ഹർഷിദ് മാത്തോട്ടം (സി.ഇ.ഒ), ഫിറോസ് മരക്കാർ (സി.എഫ്.ഒ), ഷബീർ വെള്ളാടത് (സി.എ.ഒ) 

കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷണൽ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. സി.ഇ.ഒ ഹർഷിദ് മാത്തോട്ടം (യു.എ.ഇ), ഡെപ്യൂട്ടി സി.ഇ.ഒ ഹാരിസ് പി.ടി (ഖത്തർ), സി.ഒ.ഒ അമീർ ഷാജി (ഖത്തർ), സി.എ.ഒ ഷബീർ വെള്ളാടത് (സൗദി അറേബ്യ), സി.എഫ്.ഒ ഫിറോസ് മരക്കാർ (കുവൈത്ത്) എന്നിവരെയും മറ്റു വിഭാഗം ഡയറക്ടർമാരായ മുഹമ്മദ് റാഫി സൗദി (ഹ്യൂമൻ റിസോഴ്സ്), റമീസ് നാസർ കുവൈത്ത് (ഇവന്റ്സ്), ജൗഹർ കെ അരൂർ (മാർക്കറ്റിങ്), മുഹമ്മദ് അനസ് ബഹ്റൈൻ (സോഷ്യൽ വെൽഫെയർ) എന്നിവരെയും തെരഞ്ഞെടുത്തു.

ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഫോകസ് ഇന്റർനാഷനലിന്റെ പ്രവർത്തനങ്ങൾ. യുവജനങ്ങളെ സാമൂഹിക പരിവർത്തനത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികളാണ് ഫോക്കസിന്റെ മുഖമുദ്ര. വിവിധ റീജിയനുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് മെമ്പർമാർ അടങ്ങുന്ന സമിതിയാണ് ഓൺലൈൻ വഴി നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. അസ്കർ റഹ്മാൻ, മുഹമ്മദ് റിയാസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിയാസ് ബഷീർ സാങ്കേതിക സഹായങ്ങൾ നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Focus International elected office bearers
Next Story