Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോക്കസ് കളേഴ്‌സ് ഡേ...

ഫോക്കസ് കളേഴ്‌സ് ഡേ പോസ്റ്റർ പ്രകാശനം

text_fields
bookmark_border
ഫോ​ക്ക​സ് ക​ളേ​ഴ്‌​സ് ഡേ ​പോ​സ്റ്റ​ർ
cancel
camera_alt

ഫോ​ക്ക​സ് ക​ളേ​ഴ്‌​സ് ഡേ ​പോ​സ്റ്റ​ർ തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെയ്യുന്നു

കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കളേഴ്‌സ് ഡേ പോസ്റ്റർ തോമസ് കെ. തോമസ് എം.എൽ.എ പ്രകാശനം ചെയ്തു. അംഗങ്ങളുടെ കുട്ടികളുടെ ചിത്രകലാവാസന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 'കളേഴ്സ് ഡേ'സംഘടിപ്പിക്കുന്നത്.ശിശുദിനാഘോഷ പോസ്റ്റർ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് സലിം രാജ് അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ജനറൽ കൺവീനർ സാജൻ ഫിലിപ് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാർ, ഉപദേശക സമിതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, യൂനിറ്റ് ഭാരവാഹി ഷിബു മാത്യു എന്നിവർ സംബന്ധിച്ചു. നവംബർ 18ന് വൈകീട്ട് നാലു മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിലാണ് ചിത്രരചന, കൈയക്ഷര മത്സരം, ഗാനമേള, അത്താഴവിരുന്ന് എന്നിവ ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus Colors Day poster
News Summary - Focus Colors Day poster release
Next Story