Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ് വാ​ർ​ഷി​ക...

ഫോ​ക്ക​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു

text_fields
bookmark_border
focus kuwait
cancel
camera_alt

ഫോ​ക്ക​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സ​ലിം രാ​ജ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​ൻ​ജി​നീ​യ​റി​ങ് ഡി​സൈ​നി​ങ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​ത്ത് 17ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് സ​ലിം രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ജോ​യ​ന്റ് ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി.​ഒ. കോ​ശി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ സി​റാ​ജു​ദ്ദീ​ൻ വെ​ൽ​ഫെ​യ​ർ റി​പ്പോ​ർ​ട്ടും ഓ​ഡി​റ്റേ​ഴ്സാ​യ രാ​ജീ​വ് സി.​ആ​ർ., സ​ജി​മോ​ൻ എ​ന്നി​വ​ർ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

യൂ​നി​റ്റ് ച​ർ​ച്ച​യി​ൽ ബി​ജു കു​ര്യ​ൻ, നി​യാ​സ് ഷാ​ഫി, സൂ​ര​ജ്, ഷാ​ജു എം. ​ജോ​സ്, വി​മ​ൽ കു​മാ​ർ, സു​നി​ൽ​കു​മാ​ർ, കെ. ​ര​തീ​ശ​ൻ, സാ​ജ​ൻ ഫി​ലി​പ്, ശ്രീ​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, ഷാ​ഹി​ൻ, അ​ഷ്റ​ഫ്, ജി​ജി, റോ​യ് എ​ബ്ര​ഹാം, അ​രു​ൺ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​തി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ ഓ​ഡി​റ്റേ​ഴ്സ് സ​മ്മേ​ള​ന​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

പു​തി​യ കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ത​മ്പി ലൂ​ക്കോ​സ്, റോ​യ് എ​ബ്ര​ഹാം, കാ​ർ​ഡ് ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്റ് ഡി​സി​ൽ​വ ജോ​ൺ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. സി​സി​ത ഗി​രീ​ഷ്, അ​പ​ർ​ണ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് കു​മാ​ർ, ഷി​ബു സാ​മു​വ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ്മേ​ള​നാ​ന​ന്ത​രം ഇ​ഫ്താ​ർ വി​രു​ന്നും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus Annual Conference
News Summary - Focus Annual Conference
Next Story