ഫോക്ക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഫോക്ക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് സേവ്യർ ആന്റണി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ഫോക്ക് ബാലവേദി നേതൃത്വത്തിൽ നടത്തി. ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. വിജയകുമാർ, ട്രഷറർ ടി.വി. സാബു, വനിതവേദി ചെയർപേഴ്സൻ സജിജ മഹേഷ്, വൈസ് പ്രസിഡന്റുമാരായ ഇ.വി. ബാലകൃഷ്ണൻ, കെ.വി. സൂരജ്, സുനിൽ കുമാർ, പ്രോഗ്രാം കോഓഡിനേറ്റർ ഉമേഷ് കീഴറ, അൽമുല്ല ഇൻഷുറൻസ് ബ്രോക്കറേജ് മാനേജർ ജെയിംസ് എന്നിവർ ആശംസ നേർന്നു.
ഫോക്ക് ബാലവേദി സ്വാതന്ത്ര്യദിനാഘോഷ വേദി
മൂന്നു സോണലുകളിൽനിന്നും എത്തിയ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് വർണപ്പകിട്ടേകി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ബാലവേദി കോഓഡിനേറ്റർ വിനോദ്കുമാർ, വനിതവേദി ട്രഷറർ രമ സുധീർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ബാലവേദി ജോയന്റ് സെക്രട്ടറി ദേവപ്രിയ ദീപക് സ്വാഗതവും സെക്രട്ടറി സാവിയോ സന്തോഷ് നന്ദിയും പറഞ്ഞു.

