ഫ്ലൈറ്റേഴ്സ് നാഷനൽ ഡേ കപ്പ്: മാക്ക് കുവൈത്ത് ജേതാക്കൾ
text_fieldsഫ്ലൈറ്റേഴ്സ് നാഷനൽ ഡേ കപ്പ് സീസൺ-4 ജേതാക്കളായ മാക്ക് കുവൈത്ത് ടീം
കുവൈത്ത് സിറ്റി: ഫൈ്ളറ്റേർസ് എഫ്.സി കുവൈത്ത് കെഫാക്കുമായി സഹകരിച്ച് നടത്തിയ നാഷനൽ ഡേ കപ്പ് സീസൺ-4 ൽ മാക്ക് കുവൈത്ത് ജേതാക്കളായി. സിൽവർ സ്റ്റാർ റണ്ണറപ്പും, ബിഗ് ബോയ്സ് സെക്കൻഡ് റണ്ണറപ്പും, സിഎസ്കോ എഫ്.സി ഫെയർ പ്ലേയ് ട്രോഫിക്കും അർഹരായി.
ടൂർണമെന്റിലെ മികച്ച പ്ലെയർ ആയി വരുൺദാസ് (മാക്ക് കുവൈത്ത്),ടോപ് സ്കോററായി കിഷോർ (ചാമ്പ്യൻസ് എഫ്.സി), ഗോൾകീപ്പർ ആയി ജവാദ് (സിൽവർ സ്റ്റാർ), പ്രതിരോധ താരമായി അനീഷ് ബല്ല (മാക്ക് കുവൈത്ത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രതിനിധി ഹിഷാം അൽ ഫീലി ടൂർണമെന്റ് കിക്കോഫ് ചെയ്തു. ഫൈ്ളറ്റേർസ് എഫ്.സി പ്രസിഡന്റ് സലീം വകീൽ, സെക്രട്ടറി അഫ്സർ തളങ്കര, ട്രഷറർ ഷാകിബ് ഷെയ്ഖ്, ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ കെഫാക് ആക്ടിങ് പ്രസിഡന്റ് സഹീർ ആലക്കൽ, സെക്രട്ടറി മൻസൂർ കുന്നത്തേരി, മേഡക്സ് പ്രതിനിധി ഷാനവാസ്, സാബിക്ക സാബിർ, അസീസ് കാല നഗർ, പവിഴം സജി ജോർജ് എന്നിവർ വിതരണം ചെയ്തു.

