'വിശ്വമാനവികതയുടെ ഓണപ്പൂക്കളം': പ്രവാസികൾക്ക് പൂക്കള മത്സരവുമായി വിനോദ സഞ്ചാര വകുപ്പ്
text_fields‘വിശ്വമാനവികതയുടെ ഓണപ്പൂക്കളം’ പരിപാടിയുടെ ഭാഗമായി ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വാർത്തസമ്മേളനം
കുവൈത്ത് സിറ്റി: ലോകത്താകമാനമുള്ള പ്രവാസി സമൂഹത്തെകൂടി ഉൾക്കൊള്ളുന്ന തരത്തിൽ ഓണാഘോഷവുമായി കേരള വിനോദ സഞ്ചാര വകുപ്പ്. കോവിഡ് പശ്ചാത്തലത്തിൽ ലോകത്താകമാനമുള്ള മലയാളി സമൂഹത്തിന് പരിപാടികളുടെ ഭാഗമാകാൻ കഴിയുന്ന തരത്തിൽ ഈ വർഷം വെർച്വൽ ഓണാഘോഷമായിരിക്കും നടത്തുന്നത്.
ലോക കേരളസഭ നടത്തിപ്പിന് നേതൃത്വം നൽകും. പ്രവാസികളായ വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നീ നിലകളിൽ www.keralatourism.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് Global Pookalam Competition-2021ൽ രജിസ്റ്റർ ചെയ്യാം. ഒാരോ വിഭാഗത്തിലും അഞ്ച് എൻട്രികൾ വരെ നൽകാം.
പൂക്കളത്തിെൻറ ചിത്രത്തോടൊപ്പം പൂക്കളം തയാറാക്കിയവരുടെ ഫോട്ടോയും അനുയോജ്യമായ കാപ്ഷനോടൊപ്പം ചെറുവിവരണത്തോടെ ആഗസ്റ്റ് 23 രാത്രി 12ന് മുമ്പായി അപ്ലോഡ് ചെയ്യണം. മലയാളക്കരയുടെ സാംസ്കാരിക തനിമയെ ലോകത്താകമാനം പരിചയപ്പെടുത്തുന്നതിനും അതുവഴി ടൂറിസം സാധ്യതകളെ വിപുലപ്പെടുത്തുകയും ചെയ്യുക എന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് സംഘാടക സമിതിക്ക് വേണ്ടി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, സാം പൈനുമൂട്, ആർ. നാഗനാഥൻ, സജി തോമസ് മാത്യു, സി.കെ. നൗഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

