‘ഫ്ലോറൻസ് ഫിയസ്റ്റ- 2024’ ഫ്ലയർ പ്രകാശനം
text_fields‘ഫ്ലോറൻസ് ഫിയസ്റ്റ- 2024’ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്റർനാഷനൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇൻഫോക് സംഘടിപ്പിക്കുന്ന ‘ഫ്ലോറൻസ് ഫിയസ്റ്റ- 2024’ ന്റെ ഫ്ലയർ പ്രകാശനം ഭാരവാഹികളും റീജിയൻ കോഓഡിനേറ്റർമാരും ചേർന്നു നിർവഹിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിബിൻ ജോർജ്, സെക്രട്ടറി ഹിമ ബാലകൃഷ്ണൻ, ട്രഷറർ അംബിക ഗോപൻ, സോഷ്യൽ വെൽഫെയർ കൺവീനർ ബിനുമോൾ, റിസപ്ഷൻ കമ്മിറ്റി കൺവീനർ മഞ്ജുള, കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇൻഫോക് ആംബുലൻസ്, സബാഹ്, അമീരി, അദാൻ, ജഹ്റ റീജിയൻ കോഓഡിനേറ്റർമാർ പങ്കെടുത്തു. മേയ് ഒമ്പതിനു വൈകുന്നേരം നാലു മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ് പരിപാടി. പൊതുസമ്മേളനത്തിൽ കുവൈത്തിൽ ദീർഘകാലം ജോലി ചെയ്യുന്ന സീനിയർ നഴ്സസിനെ ആദരിക്കും. കലാപരിപാടികളും നടക്കും. മ്യൂസിക്കൽ നൈറ്റും അരങ്ങേറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

