Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​കി​സ്താ​നി​ലെ...

പാ​കി​സ്താ​നി​ലെ വെ​ള്ള​പ്പൊ​ക്കം: കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
pakistan flood
cancel

കു​വൈ​ത്ത് സി​റ്റി: പാ​കി​സ്താ​നി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നി​ര​വ​ധി പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്റ് ആ​രി​ഫ് അ​ൽ​വി​ക്ക് സ​ന്ദേ​ശ​മ​യ​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം നേ​ർ​ന്ന അ​മീ​ർ, പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്റി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

പാ​കി​സ്താ​നി​ലെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ്വ പ്ര​വി​ശ്യ​യി​ലെ ബ​ന്നു, ല​ക്കി മ​ർ​വാ​ട്ട്, ക​ര​ക് ജി​ല്ല​ക​ളി​ലാ​ണ് ക​ന​ത്ത മ​ഴ​യും നാ​ശം വി​ത​ച്ച​ത്. മ​ഴ​യി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​ക​യും കു​റ​ഞ്ഞ​ത് 25 പേ​ർ മ​രി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodPakistankuwaitcondoles
News Summary - Floods in Pakistan-Kuwait condoles
Next Story