പ്രളയം: സുഡാനിലേക്ക് സഹായം അയച്ച് കുവൈത്ത്
text_fieldsപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന സുഡാനിലേക്ക് കുവൈത്ത് അയച്ച സഹായവസ്തുക്കൾ
കുവൈത്ത് സിറ്റി: പ്രളയംമൂലം ദുരിതമനുഭവിക്കുന്ന സുഡാനിലേക്ക് സഹായവസ്തുക്കൾ അയച്ച് കുവൈത്ത്. കുവൈത്ത് മേഴ്സി (അൽ റഹ്മ) ഇൻറർനാഷനൽ അസോസിയേഷെൻറ നേതൃത്വത്തിലാണ് സുഡാനിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെ സഹായം വിതരണം ചെയ്യുന്നത്.
സുഡാനിലെ ഖർത്തൂമിലുണ്ടായ പ്രളയം നിരവധി വീടുകൾ നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളും തമ്പുകരണങ്ങളും അത്യാവശ്യ സാധനങ്ങളും അടക്കം 1000 കുടുംബങ്ങൾക്കുള്ള സഹായമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
കൂടുതൽ വസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുമെന്ന് അൽ റഹ്മ ഇൻറർനാഷനൽ അസോസിയേഷൻ ഡയറക്ടർ അബ്ദുസ്സലാം യൂനുസ് പറഞ്ഞു.

