പ്രളയം: സാമൂഹിക പ്രവർത്തകർ ഒത്തുചേർന്നു
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രളയബാധിതരുടെ പുനരധിവാസത്തിനായി കുവൈത്ത് മലയാളികൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാൻ സാമൂഹിക പ്രവർത്തകർ യോഗം ചേർന്നു .
കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത ദുരന്തത്തിെൻറ ഗൗരവം ഉൾക്കൊണ്ട് പ്രവാസി സമൂഹം ഒരുമിച്ചുനിൽക്കണമെന്ന് യോഗം അഭ്യർഥിച്ചു.
അടിയന്തര സഹായം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാനും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും പ്രവാസി സംഘടനാ പ്രതിനിധികളുടെയും ബിസിനസ് പ്രമുഖരുടെയും മാധ്യമപ്രവർത്തകരുടെയും സഹകരണത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടാക്കാനും യോഗത്തിൽ നിർദേശമുണ്ടായി.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിൽ ബാബുജി ബത്തേരി വിഷയം അവതരിപ്പിച്ചു.
അഡ്വ. ജോൺ തോമസ് മോഡറേറ്ററായിരുന്നു. സംഘടന പ്രതിനിധികളുൾപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
