ദുരിത മഴയിൽ സ്നേഹക്കുടയായി പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: നാട്ടിൽ പ്രളയത്തിെൻറ ദുരിതം അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കുറക്കാൻ കൈമെയ് മറന്ന് പ്രവർത്തിച്ച് പ്രവാസി സമൂഹം. ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയ വീടുകളിലും ഭക്ഷണവും വസ്ത്രവും മരുന്നും വെള്ളവും ഇല്ലാതെ കഴിയുന്നവരുടെ വേദന ഹൃദയത്തിൽ ഏറ്റുവാങ്ങിയാണ് പ്രവാസി സമൂഹം സഹായവുമായി രംഗത്തെത്തുന്നത്.
കുട്ടികളുടെയും വയോധികരുടെയും എല്ലാം പ്രയാസങ്ങൾ ഇല്ലാതാക്കാൻ എല്ലാവരും കൈകോർക്കുകയാണ്. നാട്ടിലെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് തണലാകാൻ ഗൾഫ് മാധ്യമവും മീഡിയവണ്ണും റജബ് കാർഗോയും ചേർന്ന് നടപ്പാക്കുന്ന ‘നാട്ടിലേക്ക് ഉൽപന്നങ്ങൾ അയക്കൽ’ പദ്ധതിയിലേക്ക് കുട്ടികൾ അടക്കമാണ് സഹായവുമായി എത്തുന്നത്. ശമ്പളമോ വരുമാനമോ കണക്കിലെടുക്കാതെ സഹായമനസ്കരായാണ് ഒാരോ ആളുകളും എത്തുന്നത്. വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളും സാനിറ്ററി നാപ്കിനുകളും പുതപ്പുകളും എല്ലാം കൈമാറുന്നുണ്ട്.
അബൂ ഹലീഫയിൽനിന്നുള്ള അജ്വ നിയാസ് എന്ന കൊച്ചു പെൺകുട്ടി തെൻറ ചെറിയ സമ്പാദ്യം ഉപേയാഗിച്ച് വാങ്ങിയ ഭക്ഷ്യവസ്തുക്കളുമായാണ് എത്തിയത്. നാട്ടിൽ ദുരിതം അനുഭവിക്കുന്ന തന്നെപ്പോലുള്ള കുട്ടികൾക്കായി നൂഡിൽസും ബിസ്കറ്റുകളുമെല്ലാമാണ് ഇൗ കൊച്ചുമിടുക്കി വാങ്ങിയത്. സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുന്ന സ്ത്രീ തെൻറ കുറഞ്ഞ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ചതും സ്വദേശികളിൽനിന്ന് ശേഖരിച്ചതുമായ പാൽപ്പൊടി അടക്കം സാധനങ്ങളാണ് കൈമാറിയത്. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ ഉൽപന്നങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. കേരളത്തിെൻറ കണ്ണീരൊപ്പാൻ തങ്ങളാൽ കഴിയുന്ന എല്ലാവരും രംഗത്തുണ്ട്. കുവൈത്തിെൻറ വിവിധ കേന്ദ്രങ്ങളിൽനിന്ന് സാധനങ്ങൾ സൗജന്യമായി ശേഖരിച്ച് എത്തിക്കാൻ തയാറാണെന്ന് ചില ടാക്സി ഡ്രൈവർമാരും അറിയിച്ചിട്ടുണ്ട്. സാൽമിയ, ഹവല്ലി പ്രദേശങ്ങളിൽനിന്ന് സാധനങ്ങൾ എത്തിക്കാൻ തയാറാണെന്ന് ശുഐബ് 66393786, റാഫി 97229452, ഫൈസൽ 90026210, ശെർഷാദ് 96658400 എന്നിവർ അറിയിച്ചിട്ടുണ്ട്. മെഹബൂലയിൽ നിന്ന് സാധനങ്ങൾ എത്തിക്കാമെന്ന് ഷാനു 9754 2136 എന്ന ഡ്രൈവറും അറിയിച്ചിട്ടുണ്ട്.
അനിവാര്യമായ വസ്തുക്കൾ
ബെഡ്ഷീറ്റുകൾ, നൈറ്റികൾ, സാനിറ്ററി പാഡ്, കുഞ്ഞുങ്ങളുടെ നാപ്കിൻ, എൽ.ഇ.ഡി-എമർജൻസി വിളക്കുകൾ, പുതിയ വസ്ത്രങ്ങൾ, പാൽപൊടി, ലൈഫ് ജാക്കറ്റ്, ഇൻസ്റ്റൻറ് നൂഡിൽസ്, ബ്ലാങ്കറ്റ്, ക്യാമ്പ് ബെഡ്, ടോർച്ച്, വാട്ടർ ബോട്ടിൽ, ടിൻ ഫുഡ്
എത്തിക്കേണ്ട സ്ഥലങ്ങൾ
ഫർവാനിയ െഎഡിയൽ ഒാഡിറ്റോറിയം (6607 6927), യൂനിറ്റി സെൻറർ ഫഹാഹീൽ (9961 5250), റജബ് കാർഗോ ഒാഫിസുകൾ. ഫോൺ: 55777275, 50201015, 56600311.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
