ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾക്ക് ഇന്നുമുതൽ വിലക്ക്
text_fieldsകുവൈത്ത് സിറ്റി: ബ്രിട്ടനിൽനിന്ന് കുവൈത്തിലേക്കും കുവൈത്തിൽനിന്ന് തിരിച്ചുമുള്ള വിമാനങ്ങൾക്ക് ബുധനാഴ്ച പുലർച്ച നാലുമുതൽ വിലക്ക്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വിലക്ക് പ്രാബല്യത്തിലാവുന്നതിന് മുമ്പായി രണ്ട് വിമാനങ്ങളിൽ ബ്രിട്ടനിൽനിന്ന് കുവൈത്തികളെ കൊണ്ടുവന്നു.
വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തിയ ശേഷം ഇവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ഡിസംബർ 21ന് അടച്ച കമേഴ്സ്യൽ വിമാന സർവിസ് ജനുവരി രണ്ടിനാണ് കുവൈത്ത് പുനരാരംഭിച്ചത്.

