കുവൈത്ത് ഇന്ത്യയിലേക്ക് യാത്രാവിമാനം നിർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങൾ നിർത്തി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ആരോഗ്യ മന്ത്രാലയവും കൊറോണ എമർജൻസി കമ്മിറ്റിയും നിർദേശിച്ചതനുസരിച്ച് വ്യോമയാന വകുപ്പ് അധികൃതർ വിമാനക്കമ്പനികൾക്ക് സർക്കുലർ അയച്ചു. കുവൈത്തിൽനിന്ന് അവധിക്ക് നാട്ടിൽ പോകാൻ കരുതിയ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം. കാർഗോ വിമാനങ്ങൾക്ക് വിലക്കില്ല. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങൾ നേരത്തേ തന്നെ നിലച്ചിട്ടുണ്ട്. കുവൈത്തിലേക്ക് എല്ലാ വിദേശികൾക്കും പ്രവേശന വിലക്കും പ്രാബല്യത്തിലുണ്ട്.

