100 ഒരുമ അംഗങ്ങൾക്ക് സൗജന്യ വിമാന ടിക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്ന 100 പേർക്ക് ഒരുമ പദ്ധതിയിൽ സൗജന്യ വിമാന ടിക്കറ്റ് നൽകുന്നു. കെ.െഎ.ജി കുവൈത്ത് നടത്തുന്ന ‘ഒരുമ’ സാമൂഹികക്ഷേമ പദ്ധതിയിൽ അംഗമായവർക്കാണ് ടിക്കറ്റ് നൽകുന്നത്. നിലവിലെ അംഗങ്ങളില്‍നിന്നും 100 അപേക്ഷ ലഭിച്ചിട്ടില്ലെങ്കില്‍ മുന്‍ വര്‍ഷങ്ങളില്‍ അംഗമായവരെയും പരിഗണിക്കും. 100ൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ അർഹതക്കനുസരിച്ച് 100 പേരെ തെരഞ്ഞെടുക്കും.
കുവൈത്ത് സിറ്റി: സൗജന്യ ടിക്കറ്റ് ആവശ്യമുള്ള ഒരുമ അംഗങ്ങൾ ഔട്ട് പാസ് /പാസ്പോര്‍ട്ട് എന്നിവയുമായി ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ തഴെപറയുന്ന ഒരുമ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
അബ്ബാസിയ: പ്രവാസി ഓഡിറ്റോറിയം (50852442/51429444)
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം: (69920207/60010194 )
സാൽമിയ സെൻട്രൽ ഹാൾ: 55238583/50379559 )
അബൂഹലീഫ തനിമ ഓഡിറ്റോറിയം: (97220839/98760453 )
ഫഹാഹീൽ യൂനിറ്റി സെൻറർ: (65088148/99358264 )
കുവൈത്ത് സിറ്റി :(94473617), റിഗ്ഗയി: (99691434).
ഏഴാം വർഷത്തിലേക്ക് കടന്ന ‘ഒരുമ’ പ്രവാസി ക്ഷേമപദ്ധതിയിൽ പുതുതായി അംഗമായവർ മരണപ്പെട്ടാൽ നോമിനിക്ക് രണ്ടുലക്ഷം രൂപയും തുടർച്ചയായ രണ്ടാം വർഷമാണ് അംഗത്വമെടുക്കുന്നതെങ്കിൽ മൂന്നുലക്ഷം രൂപയും പദ്ധതിയുടെ തുടക്കം മുതൽ അംഗങ്ങളായി തുടരുന്നവർക്ക് നാലുലക്ഷം രൂപയും സഹായധനം നൽകിവരുന്നു. അംഗത്വ കാലാവധിയിലായിരിക്കെ കിഡ്നി ഡയാലിസിസ്, കാൻസർ, ബൈപ്പാസ് സർജറി, ആൻജിയോ പ്ലാസ്റ്റി എന്നിവയുടെ ചികിത്സക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും നൽകുന്നു. ഇതിനുപുറമെയാണ് ഇത്തരം അധികസേവനങ്ങൾ. പദ്ധതിയിൽ അംഗമാവുന്നവർക്ക് ഒരുമയുമായി സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽനിന്നും പ്രത്യേക ഓഫറുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.orumakuwait.com എന്ന വെബ്സൈറ്റിൽ ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
