Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ നിന്നുള്ള...

കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്

text_fields
bookmark_border
കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്
cancel

കുവൈത്ത് സിറ്റി: മാസങ്ങൾ നീണ്ട ഇടവേളക്കുശേഷം കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്.

കുവൈത്ത് എയർവേസ്, ജസീറ എന്നിവക്കു പുറമെ വിദേശ വിമാനങ്ങളും ഇന്നു മുതൽ കുവൈത്തിൽ എത്തിതുടങ്ങും. കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള കൂടുതൽ വിമാനങ്ങളും സർവിസുകൾ പുനരാരംഭിക്കും.

യു.എസ്-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ഫെബ്രുവരി 28ന് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും അടച്ചതോടെ കുവൈത്തിലേക്കുള്ള വിദേശവിമാനങ്ങളുടെ സർവിസ് നിലച്ചിരുന്നു. സൗദി അറേബ്യയിലെ ദമ്മാം,ഖൈസുമ വിമാനത്താവളങ്ങൾ വഴിയാണ് ആദ്യഘട്ടത്തിൽ കുവൈത്തിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ചിരുന്നത്.

തുടർന് ഏപ്രിൽ അഞ്ചു മുതൽ ടെർമിനലിൽ-4ൽ നിന്ന് കുവൈത്ത് എയർവേസും ടെർമിനൽ- 5 ൽ നിന്ന് ജസീറ എയർവേസും സർവീസുകൾ ആരംഭിച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള വിദേശ വിമാനകമ്പികളുടെ സർവിസ് ആരംഭിക്കാത്തത് വലിയ യാത്രാ പ്രയാസങ്ങൾ തീർത്തിരുന്നു.

തിങ്കളാഴ്ച മുതൽ ടെർമിനൽ ഒന്നിൽ നിന്നുള്ള വിമാനസർവിസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡി.ജി.സി.എ) നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാന സർവിസുകൾ പുനരാരംഭിക്കുമെന്നതിനും സുരക്ഷിതമായ യാത്രക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഘട്ടം ഘട്ടമായിട്ടായിരക്കും സർവിസുകൾ പുനരാരംഭിക്കുക. ആദ്യ ഘട്ടത്തിൽ ചുരുക്കം സർവിസുകളാണ് ഉണ്ടാകുക. വൈകാതെ ഇവ വർധിപ്പിക്കും. വിമാനകമ്പനികൾ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Flight services back to normal
Next Story