158 പേർ കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്രയായി
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളെ നാട്ടിൽ തിരികെയെത്തിക്കുന്ന ദൗത്യത്തിെൻറ ഭാഗമായി ബുധനാഴ്ച കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാന സർവീസ് നടത്തി. മൂന്ന് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 158 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നിശ്ചിത സമയത്തിനും രണ്ടര മണിക്കൂർ വൈകി കുവൈത്ത് സമയം വൈകീട്ട് 3.45നാണ് ടേക് ഒാഫ് ചെയ്തത്.
ദൗത്യത്തിെൻറ ഒന്നാം ഘട്ടത്തിൽ അഞ്ചുവിമാനങ്ങളും രണ്ടാം ഘട്ടത്തിൽ മൂന്ന് വിമാനങ്ങളുമാണ് കുവൈത്തിൽനിന്ന് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്നായി 149 വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസുമാണ് സർവീസ് നടത്തുന്നത്. നാട്ടിൽ പോവാൻ രജിസ്റ്റർ ചെയ്തവരുമായി താരതമ്യം ചെയ്യുേമ്പാൾ ഏർപ്പെടുത്തിയിരുന്ന വിമാനങ്ങളുടെ എണ്ണം തീരെ അപര്യാപ്തമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
