Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​: വിമാനമില്ല;...

കുവൈത്ത്​: വിമാനമില്ല; നാട്ടിൽ കുടുങ്ങിയവർ നിരാശയിൽ

text_fields
bookmark_border
കുവൈത്ത്​: വിമാനമില്ല; നാട്ടിൽ കുടുങ്ങിയവർ നിരാശയിൽ
cancel
camera_alt???????? ?????? ??????????????? ???? ?????? ???????????????? ??????????????????. ?????? ??????????????? ???????? ????????????? ??????????????? (??? ??????)

കുവൈത്ത്​ സിറ്റി: നാട്ടിൽനിന്നുള്ള വിമാന സർവിസുകൾ ഇല്ലാത്തതിനാൽ അവധിക്ക്​ നാട്ടിൽപോയി തിരിച്ചു​വരാൻ കഴിയാതെ നിരവധി പ്രവാസികൾ മനോസംഘർഷം അനുഭവിക്കുന്നു. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭാവിയെപ്പറ്റി​ ഓർത്ത്​ കടുത്ത നിരാശയിലാണിവർ. അടിയന്തരാവശ്യങ്ങൾക്ക്​ രണ്ടോ മൂന്നോ ദിവസത്തെ ഹ്രസ്വകാല അവധിയിൽ പോയവർ മുതൽ പതിവ്​ വാർഷികാവധിക്ക്​ പോയവർ വരെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു. കുറച്ചുദിവസത്തേക്ക്​ പോയ ചിലരുടെ കുടുംബം ഇവിടെയാണ്​​. മുന്നറിയിപ്പില്ലാതെ പെ​െട്ടന്നാണ്​ കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ നിർത്തിയെന്ന പ്രഖ്യാപനം വന്നത്​. യാത്രക്ക്​ തയാറായി വിമാനത്താവളത്തിൽ എത്തിയവർക്ക്​ വരെ മടങ്ങേണ്ടി വന്നു. മാർച്ച്​ ഏഴിനാണ്​ കുവൈത്ത്,​ ഇന്ത്യ ഉൾപ്പെടെ ഏഴ്​ രാജ്യങ്ങ​ളിലേക്കും തിരിച്ചുമുള്ള വിമാന സർവിസ്​ നിർത്തിയത്​. 

കോവിഡ്​ പ്രതിരോധ ഉപകരണങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ഒരാഴ്​ചത്തേക്ക്​ നിർത്തുന്നുവെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കോവിഡ്​ പ്രതിസന്ധി മൂർച്ഛിച്ചതിനാൽ പിന്നീട്​ സർവിസ്​ പുനഃസ്ഥാപിച്ചില്ല. ഇതിനിടെ കുവൈത്തിൽനിന്ന്​ നാട്ടിലേക്ക്​ ​ചാർ​േട്ടഡ്​ വിമാന സർവിസുകൾ ആരംഭിച്ചു. പൊതുമാപ്പ്​ പ്രയോജനപ്പെടുത്തിയവരെയും പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചു. എന്നാൽ, നാട്ടിൽ കുടുങ്ങിയവർക്ക്​ തിരികെവരാൻ വഴിയുണ്ടായില്ല. ഏതാനും ദിവസം കൊണ്ട്​ ശരിയാവുമെന്ന്​ പ്രതീക്ഷിച്ചവർ മാസങ്ങൾ നീണ്ടതോടെ ആകെ നിരാശരായി. ജോലി നഷ്​ടപ്പെട്ടവരും ജോലിനഷ്​ട ഭീഷണിയിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്​. ആറുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ ഇഖാമ റദ്ദാവുമെന്ന നിയമത്തിൽ കുവൈത്ത്​ ഇളവ്​ നൽകിയതായി റിപ്പോർട്ടുണ്ടെങ്കിലും ഇഖാമ സ്​റ്റാറ്റസ്​ പരിശോധിക്കാൻ കഴിയാത്തതിനാൽ ആശങ്കയിലാണ്​ പലരും. വിസ കാലാവധി കഴിയാനായവർക്ക്​ സ്​പോൺസർമാർ വഴിയോ മൻദൂബ്​ വഴിയോ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഇത്​ അറിയാതെ കാലാവധി കഴിഞ്ഞ 40,000 വിദേശികളുടെ ഇഖാമ റദ്ദായി. 

പ്രത്യേക ഇളവ്​ നൽകി ഇവർക്ക്​ വിസ പുതുക്കാനും തിരിച്ചുവരാനും അവസരമൊരുക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി കഴിഞ്ഞദിവസം പ്ര​ാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനമോ സ്ഥിരീകരണമോ ഉണ്ടായിട്ടില്ല. ആഗസ്​റ്റ്​ മുതൽ കുവൈത്ത്​ വിമാനത്താവളം വഴി കമേഴ്​സ്യൽ വിമാന സർവിസ്​ ആരംഭിക്കുന്നുവെന്ന പ്രഖ്യാപനത്തിലാണ്​ നാട്ടിൽ കുടുങ്ങിയവരുടെ പ്രതീക്ഷ. ഇന്ത്യയിൽ കോവിഡ്​ വ്യാപനം പരിധിവിട​ുന്ന പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ആശങ്കയും ഇവർക്കുണ്ട്​. അംഗീകൃത മെഡിക്കൽ സ​െൻററുകളിൽനിന്ന്​ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തമാണെന്ന്​ തെളിയിക്കുകയും തിരിച്ചെത്തിയാൽ ക്വാറൻറീനിൽ കഴിയാമെന്ന്​ സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്​താൽ തിരിച്ചുവരാമെന്ന്​ കുവൈത്ത്​ വ്യക്​തമാക്കിയത്​ ആശ്വാസമാണ്​. ജൂലൈ 31 വരെ ഇന്ത്യയിലേക്ക്​ വിമാന സർവിസ്​ നിർത്തിവെച്ചതിന്​ പിന്നിൽ ഇന്ത്യയുടെയും കുവൈത്തി​​െൻറ വ്യോമയാന വകുപ്പുകൾ തമ്മിലുള്ള തർക്കമാണെന്ന റിപ്പോർട്ടുകൾ വേഗം തിരികെയെത്താൻ നോക്കുന്ന പ്രവാസികളുടെ നെഞ്ചിടിപ്പുകൂട്ടുന്നു​. ആഗസ്​റ്റിന്​ മുമ്പ്​ എല്ലാ പ്രശ്​നവും തീരുമെന്നാണ്​ ഇവരുടെ പ്രതീക്ഷ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newskuwait news
News Summary - flight-kuwait news-gulf news
Next Story