Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീണ്ടും വിമാനം...

വീണ്ടും വിമാനം റദ്ദാക്കൽ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മാ​ർ​ച്ച് ആറ്, 13 തീ​യ​തി​ക​ളി​ലെ സ​ർ​വി​സ് റ​ദ്ദാ​ക്കി

text_fields
bookmark_border
Air India Express
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​നം റ​ദ്ദാ​ക്ക​ൽ. ഇ​ത്ത​വ​ണ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് സ​ർ​വി​സ് വെ​ട്ടി​ക്കു​റ​ച്ച​ത്. മാ​ർ​ച്ചി​ൽ ര​ണ്ടു ദി​വ​സം (6, 13 ദി​വ​സ​ങ്ങ​ളി​ൽ) കോ​ഴി​ക്കോ​ട്, കു​​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​റി​യി​പ്പ്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് രാ​വി​ലെ കു​വൈ​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സും തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​മു​ള്ള സ​ർ​വി​സും ഉ​ണ്ടാ​കി​ല്ല. മാ​ർ​ച്ചി​ലെ ആ​ദ്യ ര​ണ്ട് ചൊ​വ്വാ​ഴ്ച​ക​ളി​ലെ സ​ർ​വി​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. സ​ർ​വി​സ് റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഈ ​മാ​സം ആ​ദ്യ​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കു​മു​ള്ള ഷെ​ഡ്യൂ​ളു​ക​ൾ ഒ​രു ദി​വ​സം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​റ​കെ​യാ​ണ് മാ​ർ​ച്ചി​ലെ പു​തി​യ റ​ദ്ദാ​ക്ക​ൽ. യു.​എ.​ഇ​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള നാ​ല്​ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളു​ടെ ബു​ക്കി​ങ്​ എ​യ​ർ ഇ​ന്ത്യ അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ച്​ 27 മു​ത​ൽ ഈ ​സ​ർ​വി​സു​ക​ളു​ടെ ബു​ക്കി​ങ്​ സ്വീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് അ​റി​യി​പ്പ്.

ഈ ​സ​ർ​വി​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണോ ബു​ക്കി​ങ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന സം​ശ​യം പ്ര​വാ​സി​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള കു​വൈ​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു​ക​ളെ​യും ഇ​ത് ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും കു​വൈ​ത്ത് മ​ല​യാ​ളി​ക​ൾ​ക്കു​ണ്ട്. പ്ര​വാ​സി​ക​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​വ​യാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ.

അ​ടു​ത്തി​ടെ​യാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ സ​ർ​വി​സു​ക​ൾ നി​ര​ന്ത​രം താ​ളം​തെ​റ്റി​യി​രു​ന്നു. സ​മ​യ​ക്ര​മം തെ​റ്റ​ലും വി​മാ​നം റ​ദ്ദാ​ക്ക​ലും പ​തി​വാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം റ​ദ്ദാ​ക്ക​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightair India Expresscancelling service
News Summary - flight cancellation- Air India Express cancels services on March 6 and 13
Next Story