Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​മാ​ന​വി​ല​ക്ക്​...

വി​മാ​ന​വി​ല​ക്ക്​ നീ​ങ്ങി; ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന​ പ്ര​തീ​ക്ഷയിൽ കുവൈത്തിലെ പ്രവാസികൾ

text_fields
bookmark_border
വി​മാ​ന​വി​ല​ക്ക്​ നീ​ങ്ങി; ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന​ പ്ര​തീ​ക്ഷയിൽ കുവൈത്തിലെ പ്രവാസികൾ
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ലേ​ക്ക്​ സാ​​​ങ്കേ​തി​ക​മാ​യി നി​ല​നി​ന്നി​രു​ന്ന വി​മാ​ന​വി​ല​ക്ക്​ നീ​ങ്ങി​യ​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന്​ പ്ര​തീ​ക്ഷ. വി​ല​ക്ക്​ നി​ല​നി​ൽ​ക്കെ എ​യ​ർ ബ​ബ്​​ൾ എ​ന്ന പ്ര​ത്യേ​ക ഇ​ള​വ്​ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷ​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്. വി​ല​ക്ക്​ നീ​ങ്ങി​യ​തോ​ടെ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കും.

സ്വാ​ഭാ​വി​ക​മാ​യും ഇ​ത്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. എ​യ​ര്‍ ബ​ബ്ള്‍ ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​യ​ര്‍ന്ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കി​യ​ത്. പി​ന്നീ​ട്​ കു​റ​ഞ്ഞു​വെ​ങ്കി​ലും ഇ​പ്പോ​ഴും താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന​നി​ര​ക്ക്​ ത​ന്നെ​യാ​ണ്.

കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തോ​ടെ കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​കാ​നി​രി​ക്കു​ക​യാ​ണ്. യാ​ത്ര അ​നി​ശ്ചി​ത​ത്വം കാ​ര​ണം ന​ല്ലൊ​രു ശ​ത​മാ​നം പ്ര​വാ​സി​ക​ൾ അ​വ​ധി നീ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ കൊ​ടു​ത്തു​തു​ട​ങ്ങി​യാ​ൽ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​നും നി​ര​വ​ധി​പേ​ർ ത​യാ​റെ​ടു​ക്കു​ന്നു. ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​ന്ന​ത്​ ഇ​വ​ർ​ക്കെ​ല്ലാം ആ​ശ്വാ​സ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International FlightsKuwaitticket priceExpatriates
News Summary - flight ban lifted; Expatriates in Kuwait hopes for lower ticket price
Next Story