Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാന...

വിമാന യാത്രക്കാർക്കുള്ള ആപ്​ ഇന്നുമുതൽ പ്രവർത്തനസജ്ജം

text_fields
bookmark_border
വിമാന യാത്രക്കാർക്കുള്ള ആപ്​ ഇന്നുമുതൽ പ്രവർത്തനസജ്ജം
cancel

കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ ആദ്യം മുതൽ കുവൈത്ത്​ വിമാനത്താവളത്തിൽ കമേഴ്​സ്യൽ വിമാന സർവിസ്​ ആരംഭിക്കാനിരിക്കെ യാത്രക്കാർക്കായി വ്യോമയാന വകുപ്പ്​ പുറത്തിറക്കിയ ആപ്ലിക്കേഷൻ ചൊവ്വാഴ്​ച മുതൽ പ്രവർത്തന സജ്ജം.​ കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യാം. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്​. കുവൈത്തിൽനിന്ന്​ പോവുന്നവരും രാജ്യത്തേക്ക്​ വരുന്നവരും രജിസ്​റ്റർ ചെയ്യണം​. അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും യാത്ര എളുപ്പമാക്കാനും ആപ്​ സഹായിക്കും. അറ്റ്​ ഹോം സർവിസ്​, അറ്റ്​ എയർപോർട്ട്​ സർവിസ്​, ഡി.ജി.സി.എ മാർഗനിർദേശങ്ങൾ എന്നിങ്ങനെ മൂന്ന്​ ഭാഗങ്ങളാണുള്ളത്​. 

അറ്റ്​ ഹോം സർവിസിൽ ആരോഗ്യനില രേഖപ്പെടുത്തൽ, ചെക്കിൻ ചെയ്യാൻ എത്തുന്ന സമയം ബുക്ക്​ ചെയ്യൽ, ഡിജിറ്റൽ ബോർഡിങ്​ പാസ്​, മാസ്​കും ​ൈകയുറയും ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം, ലോഞ്ച്​ ഉൾപ്പെടെ പ്രീമിയം സർവിസുകൾ ബുക്ക്​ ചെയ്യൽ എന്നിവയാണുള്ളത്​. 
വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള കാര്യങ്ങൾക്കാണ്​ അറ്റ്​ എയർപോർട്ട്​ സർവിസ്​. ചെക്കിൻ കൗണ്ടറിലേക്ക്​ കടക്കണമെങ്കിൽ ചെക്കിൻ റിസർവേഷൻ ക്യൂ ആർ കോഡ്​ കാണിക്കണം. ബോഡിങ്​ നോട്ടിഫിക്കേഷൻ ആപ്പിലൂടെ ലഭിക്കും. ബാഗേജ്​ സ്​റ്റാറ്റസ്​ അറിയാനും ബാഗേജ്​ ഡെലിവറി സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്​. എന്തെങ്കിലും പ്രശ്​നം നേരിടുകയാണെങ്കിൽ ആപ്​ വഴി അധികൃതരെ അറിയിക്കാനും എമർജൻസി കാൾ നടത്താനും കഴിയും. നാഷനൽ ഏവിയേഷൻ സർവിസസ്​ വികസിപ്പിച്ച ആപ്ലിക്കേഷനിൽ വ്യോമയാന വകുപ്പ്​, ജനറൽ അഡ്​മിനിസ്​ട്രേഷൻ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്​. കുവൈത്തിലേക്ക്​ വരുന്നവർ യാത്രയുടെ മുമ്പുള്ള നാല്​ ദിവസത്തിനുള്ളിൽ പി.സി.ആർ പരിശോധന ഫലം ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യണം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newsappkuwait news
News Summary - flight-app-kuwait news-gulf news
Next Story